ജെയിംസ് വെബ്ബിന്റെ ടീസർ
ലോകത്തെ മുഴുവൻ ശാസ്ത്ര കുതുകികളും കാത്തിരിക്കുന്ന ജെയിംസ് വെബ് സ്‌പേസ് ടെലിസ്കോപ്പിന്റെ ചിത്രങ്ങൾക്ക് സിനിമ സ്റ്റൈലിൽ ടീസർ ഇറക്കി നാസ ആളുകളെ ഹരം കൊള്ളിച്ചു.
ഇതുവരെ ഒപ്പിയെടുത്തതിൽ ഏറ്റവും വ്യക്തതയേറിയ, കൃത്യതയേറിയ ആഴ്ച പ്രപഞ്ചത്തിന്റെ ചിത്രമാണ് നാസ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യ ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്.
എന്താണ് ചിത്രത്തിൽ
നമ്മുടെ ക്ഷീരപദം ഒരു ഗാലക്സിയാണ്. അതിനകത്താണ് കോടിക്കണക്കിനു നക്ഷത്രങ്ങളും, കോടാനു കോടി ഗ്രഹങ്ങളും, എണ്ണിയാൽ തീരാത്ത അത്ര പാറക്കൂട്ടങ്ങളും, വാതകങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നത്.
എന്നാൽ, ദൃശ്യപ്രപഞ്ചത്തിന്റെ ഉള്ളിലേക്ക് നോക്കിയാൽ, സമയത്തിന് പിന്നോട്ട് കാണുന്ന കാഴ്ച്ചയിൽ, നമ്മുടേത് പോലെ ഒരു ഗാലക്സിയെ അല്ല കാണാൻ സാധിക്കുക.
എന്നാൽ, നമ്മുടെ ഗാലക്സിയിൽ നക്ഷത്രങ്ങൾ എങ്ങനെയാണ് തിങ്ങി നിറഞ്ഞിരിക്കുന്നത്, അതിനോളം തിങ്ങിനിറഞ്ഞ ഗാലക്സികളുടെ കൂട്ടമായ ഗാലക്‌സി ക്ലസ്റ്ററുകളാണ്.
അത്തരത്തിൽ ഉള്ള SMACS 0723 എന്ന് പേരിട്ടിരിക്കുന്ന ഗാലക്‌സി ക്ലസ്റ്ററിന്റെ ചിത്രമാണ്, ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ സ്റ്റൈലിൽ ടീസറായി, നാസ ആദ്യം പുറത്തു വിട്ട ചിത്രം.
12.5 മണിക്കൂർ എടുത്താണ് ഈ ചിത്രം എടുത്തിരിക്കുന്നത്, ഹബിൾ ആകട്ടെ ആഴ്ചകൾ എടുത്താണ് ഇത് പോലൊരു ചിത്രം ഉണ്ടാക്കുന്നത്
ഇൻഫ്രാറെഡ് രശ്മികളാണ് ജെയിംസ് വെബ് ടെലിസ്കോപ് ശേഖരിക്കുന്ന തരംഗങ്ങൾ.
പ്രപഞ്ചത്തിൽ നിന്ന് നാനാദിക്കിലേക്കും വമിക്കുന്ന ഊർജതരംഗങ്ങളിൽ ഏറ്റവും ദൂരേക്ക് സഞ്ചരിക്കുന്നവയിൽ ഒന്നും, എന്നാൽ താപനിലയുമായി വളരെയടുത്ത ബന്ധമുള്ളതും, അതുപോലെ തന്നെ മിക്ക പ്രപഞ്ച വസ്തുക്കളിലും കാണപെടുന്നതുമായ ഒന്നായതിനാലാണ് ഇൻഫ്രാറെഡ് രശ്മികൾ ഒപ്പിയെടുക്കുന്ന രൂപത്തിൽ ജെയിംസ് വെബ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇങ്ങനെ അനേകം ഗാലക്സികളുടെ ക്ലസ്റ്ററുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ, പ്രപഞ്ചത്തിന്റെ ഒരു ദിശയിലേക്ക് മാത്രം നോക്കി, ആദ്യം പകർത്തിയ ആഴമേറിയ ചിത്രമാണ് SMACS 0723 ഗാലക്‌സി ക്ലസ്റ്ററിന്റേത്. കടൽ പോലെ കിടക്കുന്ന പ്രപഞ്ചത്തിന്റെ, ഒരു തുള്ളി ജലം പോലിരിക്കുന്ന ഒരു കഷ്ണത്തിന്റെ ചിത്രം മാത്രമാണിതെന്നും ഓർക്കണം.
460 കോടി വർഷങ്ങൾക്ക് മുൻപ് ഉള്ള SMACS 0723ന്റെ ചിത്രമാണിത്
460 കോടി പ്രകാശവർഷം അകലെയുള്ള കാഴ്ചകളാണ് ഇത്. അതിനാൽ തന്നെജെയിംസ് വെബ് 460 കോടി വര്ഷംമുൻപ് പുറപ്പെട്ട പ്രകാശത്തെയാണ് ശേഖരിച്ചു നമുക്ക് ചിത്രമായി കാണാൻ കഴിയുന്നത്.
ജെയിംസ് വെബ്ബിന്റെ ആദ്യത്തെ ഡീപ്പ് ഫീൽഡ് (ദൃശ്യ പ്രപഞ്ചത്തിന്റെ ആഴമേറിയ ഘടകങ്ങളെ ആണ് ഡീപ് എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്) ചിത്രമാണിത്.
ചിത്രം കാണാം
ചിത്രത്തിൽ കാണുന്ന പല ഗാലക്സികളും, വാസ്തവത്തിൽ ഈ ക്ലസ്റ്ററിന്റെ പിറക് വശത്താണ്. കാരണം, വളരെ കൃത്യമായി ഗ്രാവിറ്റേഷനല് ലെൻസിങ് പ്രക്രിയ നമുക്ക് കാണാനാവുന്നുണ്ട്.
അതുമൂലം, പിറകു വശത്തിരിക്കുന്ന ഗാലക്സികളെ വരെ വളരെ കൃത്യതയോടെ കാണാം.
ഹബിൾ സ്‌പേസ് ടെലെസ്കോപ്
ജെയിംസ് വെബ് ടെലസ്കോപ് വിക്ഷേപിക്കുന്നതിനു തൊട്ടു മുൻപ് ഹബിൾ ടെലസ്കോപ് ഉപയോഗിച്ച് എടുത്ത ഡീപ് ഫീൽഡ് ചിത്രമാണ് താഴെ കാണിക്കുന്നത്.
10000 ഗാലക്സികളോളം അടങ്ങിയ ഒരു ചിത്രമാണ് ഇത്. ഇതിൽ നിയർ ഇൻഫ്രാറെഡ് മാത്രമല്ല, അൾട്രാ വയലറ്റ്, ദൃശ്യപ്രകാശം എന്നിവയും ചേർത്താണ് എടുത്തിരിക്കുന്നത്.
ഹബിൾ എടുത്ത ലെൻസിങ് ഫോട്ടോ
ഗ്രാവിറ്റേഷനല് ലെൻസിങ് കാണുന്ന ആദ്യ ചിത്രം എടുത്തത് ജെയിംസ് വെബ് ആണെന്ന് കരുതരുത്. ഹബിൾ ടെലസ്കോപ് ഇത് മുൻപ് എടുത്തിട്ടുണ്ട്.
ആബേൽ 370 എന്ന ഗാലക്‌സി ക്ലസ്റ്ററിന്റെ ചിത്രമാണ് ഹബിൾ പകർത്തിയത്. അത് ചുവടെ കാണാം.
ഹബിളുമായി ജെയിംസ് വെബ്ബിന്റെ താരതമ്യം
ലെന്സിങ്ങ് ഉള്ള ഹബിൾ ചിത്രവുമായുള്ള താരതമ്യംമണിക്കൂറുകൾക്കുള്ളിൽ മുഴുവൻ സീരീസും നാസ റിലീസ് ചെയ്യും. അതിന്റെ തത്സമയ വിവരങ്ങൾ കോസ്‌മാഗിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഈ പേജിൽ കാണുന്ന ബാനർ ക്ലിക്ക് ചെയ്ത് കോസ്മാഗിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
إرسال تعليق