സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലി അവസരം
സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. അപേക്ഷിക്കാവുന്നവർ മുസ്ലീം വിഭാഗത്തില്‍പ്പെട്ട പുരുഷൻമാരായിരിക്കണം.
യോഗ്യത വിവരങ്ങൾ:
ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്‍റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ ന്യൂറോ എന്നീ സ്പെഷ്യാലിറ്റികളിൽ ഒഴിവുകളുണ്ട്.
നഴ്സിങിൽ ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടാതെ, സമാന സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം:
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പ്പോർട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org അല്ലെങ്കിൽ www.nifl.norkaroots.org എന്ന വെബ്സൈറ്റുകളിൽ സന്ദര്‍ശിച്ച് 2024 ഒക്ടോബര്‍ 24-ന് വൈകിട്ട് 05 മണിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
അഭിമുഖം ഒക്ടോബർ 28-ന് ഓൺലൈനായി നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നവർ SAMR പോർട്ടലിൽ മുമ്പ് രജിസ്റ്റര്‍ ചെയ്തവരായിരിക്കരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പ്പോർട്ട് ഉണ്ടായിരിക്കണം, ഇത് അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്, നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്ന്) +91 8802012345 (വിദേശത്ത് നിന്ന് - മിസ്ഡ് കോൾ സൗകര്യം) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
إرسال تعليق